Tuesday, May 13, 2025

ലീല : അകാലപരിണിതിയിൽ ഉദ്വമിച ലീല

ലീല : അകാലപരിണിതിയിൽ ഉദ്വമിച ലീല 3 വർഷങ്ങൾക്കു മുൻപാണ് ഞാൻ ഉണ്ണി ആറിന്റെ ചെറു കഥ വായിക്കുന്നത്. അതിമനോഹരവും എന്നാൽ ഒരു പാട് ചിന്തകൾക്ക് വഴി തെളിക്കുന്നതുമായ അത്തുഇജ്വലമായ ഒരു ത്രെഡ്. കഴിഞ്ഞെങ്കിലും അതിലെ കുട്ടിയപ്പൻ, ലീല തുടങ്ങിയ കഥാപാത്രങ്ങളെ അത്ര പെട്ടെന്നു മറന്നു കളയാൻ പറ്റിയില്ല. എന്താണ് ശെരിക്കുള്ള കുട്ടിയപ്പൻ ? അയാൾ ശെരിക്കും ഒരു sexual pervert ആണോ അതോ അയാൾ മറ്റെന്തികിലും മറയ്ക്കാൻ വേണ്ടി അഭിനയിക്കുന്നതാണോ തുടങ്ങി ഒരു പാട് ചോദ്യങ്ങൾ ബാക്കി വച്ചിട്ടാണ് ചെറു കഥ അവസാനിക്കുനത്. സാധാരണ കേൾക്കുന്ന കഥയല്ല ലീല. ഫാന്റസിയുമല്ല. ഉണ്ണിയുടെ ലീല ഫാന്റസി യും യാഥാർത്ഥവും ഇടകലർന്നു നിൽക്കുന്ന ഒരു വന്യ ഭാവനയാണ്. കാമവും, ഭീതയും, സ്നേഹവും എല്ലാം കോർത്തിണക്കി നെയ്തെടുത്ത കഥ , അതാണ്* ലീല.... ഒരു നോവല്* സിനിമയാക്കുമ്പോള്* ഏതൊക്കെ ഭാഗങ്ങള്* ഒഴിവാക്കണം എന്നതാണ് ഒരു സംവിധായകന്* നേരിടുന്ന വെല്ലുവിളിയെങ്കില്* ഒരു ചെറുകഥ സിനിമയാക്കുമ്പോള്* എന്തൊക്കെ പുതിയതായി കൂട്ടിച്ചേര്*ക്കാം എന്നതാണ് പ്രധാന കടമ്പ. ഉണ്ണിയുടെ കഥാപരിസരത്തിലോ കഥാപാത്രങ്ങളിലോ സംവിധായകനെന്ന നിലയില്* തന്റേതായ കാഴ്ചപ്പാടുകള്* കൂടി വിളക്കിച്ചേര്*ക്കാന്* രഞ്ജിത് ശ്രമിച്ചിട്ടില്ല എന്നതാണ് സിനിമയുടെ ഒരു പരിമിതി. കഥയിലില്ലാത്ത രണ്ട് മൂന്ന് രംഗങ്ങളും ചില ഭ്രമാത്മക കല്പനകളും ഒഴിച്ചു നിര്*ത്തിയാല്* ഉണ്ണിയുടെ കഥയ്ക്ക് അപ്പുറത്തേക്ക് സിനിമ വളരുന്നില്ല. പക്ഷേ കഥ വായിക്കാത്തവര്*ക്ക് ഈ താരതമ്യത്തിന്റെ ഭാരം ഇല്ലാത്തത് കൊണ്ടു തന്നെ സിനിമ കുറച്ചു കൂടി ആസ്വദിക്കാന്* കഴിഞ്ഞേക്കും. കുട്ടിയപ്പന്റെ ഭോഗതൃഷ്ണകളിലൂടെയുള്ള ഒരു യാത്രയാണ് ലീല. പലരും എഴുതിക്കണ്ടതു പോലെ കുട്ടിയപ്പന്റെ അടങ്ങാത്ത കാമത്തിനും ആണ്* മേല്*ക്കോയമയ്ക്കും നേരിടുന്ന സ്വാഭാവിക തിരിച്ചടിയാണ് ചിത്രത്തിന്റെ ക്ലൈമാക്സ് എന്നതിനോട് വിയോജിപ്പുണ്ട്. പാപം, ശിക്ഷ, പശ്ചാത്താപം എന്നീ * വിക്ടോറിയന്* സദാചാര മൂല്യങ്ങളിലേക്ക് പാവം കുട്ടിയപ്പനെ തളച്ചിടരുതേ! കുട്ടിയപ്പന്* രൂപത്തിലും പ്രകൃതത്തിലും പ്രകടമാക്കാന്* ശ്രമിക്കുന്ന "Alpha Male" വ്യക്തിത്വ ത്തിനു പിന്നില്* അയാള്* മറച്ചു വയ്ക്കാന്* ആഗ്രഹിക്കുന്ന ഒരു സ്വത്വമുണ്ട്. കുട്ടിയപ്പന്റെ വ്യക്തിത്വത്തെ സസൂക്ഷ്മം പരിശോധിച്ചാല്* മനസ്സിലാക്കാന്* കഴിയും അയാൾ impotent ആണെന്ന കാര്യം. കഥയിലിത് വരികള്*ക്കിടയിലൂടെ വായിക്കാമെങ്കില്* സിനിമയില്* അയാളുടെ ഷണ്ഡത്വം ഏറെക്കുറെ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. കുട്ടിയപ്പന്റെ ലൈംഗികാനുഭവങ്ങള്* പരാമര്*ശിക്കുന്ന മൂന്നു രംഗങ്ങളും അയാളുടെ ലൈംഗിക ശേഷിക്കുറവ് വ്യക്തമാക്കുന്നുണ്ട്. സി കെ ബിന്ദുവും ലീലയുമായുള്ള സ്വകാര്യ നിമിഷങ്ങളും ഉഷ ഒാര്*മ്മിച്ചെടുക്കുന്ന അവരുടെ ആദ്യ സമാഗമവും...ഉഷ അതിനെക്കുറിച്ച് പിള്ളേച്ചനോട് വിവരിക്കുമ്പോള്* കുട്ടിയപ്പന്* തന്റെ ജാള്യത പുറത്തു കാട്ടാതിരിക്കാന്* തിരിഞ്ഞു നില്ക്കുകയാണ് ചെയ്യുന്നത്. സുരതത്തിലേര്*പ്പെടാന്* കഴിയാത്ത കുട്ടിയപ്പന് തന്റെ ന്യൂനത മറച്ചു പിടിക്കാനുള്ള വഴിയാണ് വിവിധ ഫാന്റസികള്*. ഹൃദയമാണ് അയാളുടെ സെക്ഷ്വല്* ഒാര്*ഗാന്* (നെഞ്ചോട് ചേര്*ന്നു കിടക്കുന്ന ശിവലിംഗം വളരെ പ്രാമുഖ്യത്തോടെ കാണിക്കുന്നുമുണ്ട്). ഒരു പെണ്ണ് കെട്ടി കൂടെപ്പൊറുപ്പിക്കാന്* പറയുന്ന ഏലിയാമ്മേടത്തിയോട് അയാൾ പറയുന്നുമുണ്ട് "അറിഞ്ഞു കൊണ്ട് എന്നാത്തിനാ ഒരാളെ പറ്റിക്കുന്നേ?"... യഥാര്*ത്ഥത്തില്* ഒറ്റയ്ക്ക് കിടക്കാന്* പോലും പേടിയുള്ള ഒരാളാണ് കുട്ടിയപ്പന്*. ഒറ്റയ്ക്കാകുമ്പോള്* അയാള്* അങ്ങേയറ്റം അസ്വസ്ഥനുമാണ്. നാട്ടിലെങ്ങും പരിചയക്കാരാണ് കുട്ടിയപ്പന്. പക്ഷേ അയാള്*ക്ക് കൂട്ടുകാരനായി അയാളെക്കാള്* പ്രായക്കൂടുതലുള്ള പിള്ളേച്ചന്* മാത്രമേയുള്ളൂ. അയാളുടെ ഭ്രാന്തന്* ആശയങ്ങളും ബഹളങ്ങളുമെല്ലാം ഒരു മറ മാത്രമാണ്. അങ്ങനെയുള്ള ഒരാളുടെ ജീവിതത്തിലേക്ക് കടന്നു ചെന്നാല്* ലീലയ്ക്ക് അത് മറ്റൊരു ദുരന്തമാകും...അതുണ്ടാവാതിരിക്കാന്* ലീലയോട് പ്രകൃതി കാണിക്കുന്ന ദയയാണ് സിനിമയുടെ ക്ലൈമാക്സ്. കുട്ടിയപ്പനായി മികച്ച പ്രകടനമാണ് ബിജു മേനോന്* കാഴ്ച വച്ചത്. ഉണ്ണിയുടെ വണ്* ലൈനറുകളൊക്കെ അയത്നലളിതമായി പറഞ്ഞ് ഫലിപ്പിക്കാനും ബിജു മേനോന് സാധിച്ചിട്ടുണ്ട്. അതു പോലെ ശരീരഭാഷയിലൂടെ പിള്ളേച്ചന്റെ വിധേയത്വവും വ്യാകുലതകളുമെല്ലാം മികവോടെ പ്രതിഫലിപ്പിച്ച് വിജയരാഘവന്* കയ്യടി നേടി. ഇന്ദ്രന്*സും ജഗദീഷും തങ്ങള്*ക്ക് ലഭിച്ച വ്യത്യസ്തമായ വേഷങ്ങളെ ഒന്നാം തരമാക്കി. പുരുഷ കേന്ദ്രീകൃതമായ കാഴ്ചയും ഭാഷയുമുള്ള സിനിമയില്* സ്ത്രീ കഥാപാത്രങ്ങള്* ഒന്നിനു പിറകെ ഒന്നായി ഒാരങ്ങളിലൂടെ കടന്നു പോകുന്നതല്ലാതെ യാതൊരു impact-ഉം സൃഷ്ടിക്കുന്നില്ല. ലീലയുടെ (പാര്*വ്വതി നമ്പ്യാര്*) നിര്*ജ്ജീവമായ കണ്ണുകള്* മാത്രം മനസ്സിനെ നൊമ്പരപ്പെടുത്തും. രാത്രിക്കാഴ്ചകളില്* സ്വാഭാവിക വെളിച്ചം പരമാവധി ഉപയോഗിച്ച് സിനിമയ്ക്കനുയോജ്യമായ മൂഡ് സൃഷ്ടിച്ചെടുത്ത ഛായാഗ്രാഹകൻ പ്രശാന്ത് നായര്* അഭിനന്ദനമര്*ഹിക്കുന്നു. യാതൊരു വിധ ഗിമ്മിക്കുകള്*ക്കും പ്രശാന്ത് ശ്രമിച്ചിട്ടില്ല എന്നത് തന്നെ ഈയിടെ കണ്ട ആയാസരഹിതമായ കാഴ്ചകളിലൊന്നാക്കി ഈ ചിത്രത്തെ മാറ്റുന്നു. വയനാടന്* ചുരത്തിന്റെ വന്യസൗന്ദര്യം ഇത്രയും മികവോടെ സിനിമയില്* കാണുന്നത് ആദ്യം. ബിജിബാലിന്റെ പശ്ചാത്തല സംഗീതവും എടുത്ത് പറയേണ്ടതാണ്. ഉത്തരം കിട്ടാത്ത കുറച്ചു ചൊധ്യങ്ങലുമയി ലീല എന്ന സിനിമയും അവസാനിക്കുന്നു. എന്തിനാണ് കഥയിൽ ഇല്ലാത്ത മാലാഖ സിനിമയിൽ? ചിത്രത്തിന്റെ ക്ലൈമാക്സ്‌ അതിന്റെ തീവ്രത പ്രേക്ഷകനിൽ അനുഭവപെട്ടോ ? എന്നാൽ കഥ വായിച്ച ആർക്കും ലീല എങ്ങനെ ക്ലീൻ U certificate സമ്പാദിച്ചെന്ന സംശയം ഉണ്ടാകാം ആ U സർട്ടിഫിക്കറ്റിനു വേണ്ടിയുള്ള വിട്ടുവീഴ്ച്ചകളാണ് സിനിമയിൽ കണ്ട ഏക പരാജയം.

ചുരുളി: An attempt of Lijo to brutalize Malayalee's so called "സദാചാരം"

ചുരുളി " No plan to change.. No plan to impress" LJP keep making such movies in your taste and style..please dont change for others...make movies only on your own style... സ്പോയിലർ അലേർട്ട് മലയാളസിനിമയിലെ ഒരു മാടനാണ് LJP. മലയാളത്തിൽ പുള്ളിക്ക് മാത്രം സാധിക്കുന്ന ചില വിസ്മയങ്ങൾ ഉണ്ട്. അതാണ് ചുരുളി. ചുരുക്കത്തിൽ ഇതൊരു കഥയല്ല. അവരവർക്ക്പോലും അറിയാത്ത ഒരു ആവർത്തന വൃത്തത്തിൽ അകപ്പെട്ട് പോയ കുറച്ചാളുകളെക്കുറിച്ചുള്ള കാഴ്ചയാണ്. LJP സിനിമകളുടെ മുഖമുദ്രയായ ഒരു സീനിന്റെ തന്നെ ദീർഘനേരം നീണ്ടുനിൽക്കുന്ന ലോംഗ് സ്റ്റാറ്റിക് ഷോട്ടുകൾ ഈ സിനിമയിലും എമ്പാടുമുണ്ട്. അന്യഗ്രഹമെന്നോ അന്യദേശമെന്നോ ഒക്കെ തോന്നിപ്പിയ്ക്കുന്ന ചുരുളി ശരാശരി മലയാളി ആൺകൂട്ടത്തിൻറെ മനസ്സാണ്.ലിജോയുടെ ഇഷ്ടപ്പെട്ട വിഷയവും അതുതന്നെ.ആദിമവന്യതയെ, മനുഷ്യനെന്ന ഇരുകാലി മൃഗത്തിൻ്റെ ശാരീരിക-വൈകാരിക കാമനകളെ സമൂഹനിയമം കൊണ്ട് മെരുക്കി ഇണക്കി അടക്കിവളർത്തുന്ന ആൺസമൂഹവും നിയമമില്ലാത്ത സാങ്കൽപ്പിക അരാജകത്വസാഹചര്യങ്ങളിൽ അവയുടെ കെട്ടുപൊട്ടിച്ചുള്ള കുതറിച്ചാടലുകളും മെതിയ്ക്കലും മുൻപ് ജെല്ലിക്കെട്ടിലും കണ്ടതാണ്. ചുരുളി’യെന്ന കാടിന്റെ ഉള്ളിലുള്ള ഒറ്റപ്പെട്ട ഗ്രാമത്തിലേക്ക്, ‘നരകത്തിലോട്ട് ഷട്ടിലടിക്കുന്ന ശകടം’ എന്ന് ആന്റണി പറയുന്ന, പഴകി തുരുമ്പിച്ച ഒരു ജീപ്പിൽ അവർ യാത്രയാകുന്നു. തുടക്കത്തിൽ വളരെ നിഷ്കളങ്കവും സൗഹൃദപരവുമായി പെരുമാറിയ ജീപ്പ് ഡ്രൈവറുടെയും മറ്റു യാത്രക്കാരുടെയും സ്വഭാവം, ചുരം കേറി ദുഷ്കരമായ ഒരു തടിപ്പാലം കടക്കുന്നതോടു കൂടി മാറുന്നു... സംഭവം ശരിക്കും ഞെട്ടിച്ചു കളഞ്ഞു. സ്വയം സുപ്രീം എന്ന് വിചാരിച്ച് തിന്നും കുടിച്ചും ഭോഗിച്ചും വ്യഭിചരിച്ചും അസഭ്യം പറഞ്ഞും വഴക്കിട്ടും നെഞ്ഞത്ത് കേറിയും വേട്ടയാടിയും കൂത്താടി നടക്കുന്ന ചുരുളിയിലെ ആ ആൺകൂട്ടം മറ്റേതോ ഭ്രമദേശമാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ അതുതന്നെ ഒരു കപടതയാണ്.നിങ്ങൾ ഇപ്പോഴും പാലത്തിനിപ്പുറം നിന്ന് നടിയ്ക്കുകയാണ്. സദാചാരത്തിൻ്റെ കാവൽക്കാരനെന്ന് അഭിനയിയ്ക്കുകയാണ്.പാലത്തിനപ്പുറമുള്ള ചുരുളിയെന്ന ലോകം സങ്കൽപ്പിച്ച് നോക്കൂ.അവിടെ നിങ്ങൾക്ക് സ്വന്തം പേരില്ല.എല്ലാവരും ഒരേപോലെ പെരുമാറുന്ന സമൂഹത്തിൽ മാന്യതയെന്ന ബാധ്യതയില്ല.അവിടെ പോലീസ് കടന്നുവരില്ല.നിയമങ്ങളില്ല.ഭയമില്ല.പാലത്തിനിപ്പുറത്ത് നിയമം എന്നൊന്നുള്ളത് കൊണ്ട് മാത്രം വന്യകാമനകൾ അടക്കി വച്ച് കഴിയുന്ന ഒരു ഫേക്ക് മാന്യസമൂഹത്തിലെ രണ്ടുപേർ അത്തരമൊരു ദേശത്ത് ചെന്നാൽ എന്തുചെയ്യും? ആന്റണിപ്പോലീസ് പറയുന്നത് പോലെത്തന്നെ ‘ഇനി ഞാനൊന്ന് അർമ്മാദിയ്ക്കും..” ജോയിയെന്ന ‘ക്രിമിനലിനെ’ വേട്ടയാടാൻ ചുരുളിയിലേയ്ക്ക് പോകുന്ന ആൻറണിയും ഷാജിവനും ആരാണ്? ജോയി ചെയ്‌തെന്ന് അവമ്മാര് ആരോപിയ്ക്കുന്നതെല്ലാം ചുരുളിയിൽ വച്ച് ജോയിയെ കണ്ടെത്തുന്നതിന് മുൻപുതന്നെ അവർ ചെയ്തുകഴിഞ്ഞിരുന്നില്ലേ.. ജോയി കള്ളനാണെന്നും മോശക്കാരനാണെന്നും പറഞ്ഞ് അവനെത്തേടി പോകുന്ന ഇവരും ഇതൊക്കെത്തന്നെയല്ലേ.പാലം അങ്ങോട്ടുകടന്നാൽ പൊലീസോ നിയമങ്ങളോ കടന്നുചെല്ലാത്ത ചുരുളി..അവിടെ എത്തിക്കഴിയുമ്പോ എന്തായാണോ മാറുന്നത് അതുതന്നെയാണ് ശരിയ്ക്കുള്ള അവൻ.ഷാജിവൻ തുടക്കത്തിൽ അത്രയും എക്സ്ട്രീം അല്ല.അതുകൊണ്ട് തന്നെ അവനെ വല്ലാതെ ഇൻഫീരിയർ ചെയ്യുന്നുണ്ട് മറ്റുള്ളവർ .അവൻ്റെ മെയിൽ ഈഗോയെ ഹർട്ട്‌ ചെയ്ത പ്രകോപിപ്പിയ്ക്കുന്നുണ്ട്.ഒടുവിൽ അവനും അതുതന്നെയാവുകയാണ്. പിന്നെന്താ തെറിവിളി..യെന്തോ യെങ്ങനെ? ആര്? മലയാളി തൽപ്പുരുഷ്..ഉം കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്.. ശരാശരി മലയാളി യുവപുരുഷ്‌ പരസ്പ്പരം അഭിസംബോധന ചെയ്യുന്നത് തന്നെ എടാ @#$@ എന്ന് വിളിച്ചുകൊണ്ടാണ്.ഒരുത്തൻ എവിടെയെങ്കിലും വരാൻ താമസിച്ചാൽ നീ ആരുടെ @#$@#$ പോയിക്കിടക്കുവാരുന്നെടാ..ഇഷ്ടപ്പെടാത്തത് എന്തെങ്കിലും പറഞ്ഞാൽ നിൻറെ അമ്മേടെ @#$@#$..ഒരു സെലിബ്രിറ്റി പോസ്റ്റ് കണ്ടാൽ,ഒരു സദാചാര വിഷയം വന്നാൽ, നിയമങ്ങളുടെ പേടിയില്ലെങ്കിൽ മലയാളി ആൺകൂട്ടം ഇതുതന്നെയാണ്.പെങ്ങളേ,സിസ്റ്ററെ എന്ന് വിളിയ്ക്കുന്നവൻ മനസ്സിൽ വെടിയെന്നാണ് പറയുന്നത്.നിയമങ്ങൾ കൊണ്ട് മെരുക്കിനിർത്തി യിരിയ്ക്കുന്ന അവൻ്റെ കാടൻ കൽപ്പനകൾ പോകുന്നത് ആ വഴിയ്ക്ക് തന്നെയാണ്.പിന്നെങ്ങനെയാണ് ചുരുളി ഒരു അന്യദേശമാകുന്നത്? ചുരുളി ഒരു അന്യദേശമാണ് എന്ന് നടിയ്ക്കുന്നത് തന്നെ ഒരു കപടതയാണ്.അവനവൻറെ ഉള്ളിലേയ്ക്ക് നോക്കാത്തതിൻറെ പ്രശ്നമാണ്. ഇടയ്ക്കിടയ്ക്ക് അന്യഗ്രഹമെന്നോ ടൈമ് ട്രാവലെന്നോ ഒക്കെ തോന്നിപ്പിയ്ക്കുന്ന ഒരു മൂഡ് വരുന്നുണ്ട്. മലയാളി പുരുഷന് സുപ്രീമസി ജനിച്ചപ്പോ മുതൽ ആരോ പതിച്ചുകൊടുത്തപോലെയാണ്.അസഭ്യം പറയാൻ,സ്ത്രീകളുടെ ലൈംഗികാവയങ്ങളുടെ പേരുകൾ ചേർത്ത് തെറികൾ ഉണ്ടാക്കാൻ,അത് ആവശ്യാനുസരണം എടുത്ത് പറയാൻ.ആരാണ് ഇവർക്ക് അവകാശം കൊടുത്തത്? ഇവിടെ ഇങ്ങനെ സുപ്രീം ആയി അടക്കിവാഴുന്ന ആൺകൂട്ടം തങ്ങൾക്ക് സുപ്രീമസി ഇല്ലാത്ത വേറൊരു ലോകത്ത് അല്ലെങ്കിൽ ഒരു അന്യഗ്രഹത്തിൽ ചെന്നെന്നിരിയ്ക്കട്ടെ.പാലം കടക്കുന്നവരെ ജീപ്പിലിരുന്ന് ഷൈൻ ചെയ്തോണ്ടിരുന്ന ആൻറണി ചുരുളിയിലേയ്ക്കുള്ള പാലം കടന്നപ്പോ ആദ്യം കേട്ട തെറിയിൽത്തന്നെ ഞെട്ടിയില്ലേ.പിന്നെ പതിയെ ഒതുങ്ങിയില്ലേ.ചൂളിയില്ലേ.ചുരുളിയിലെ നിയമങ്ങൾക്കും രീതികൾക്കും വിധേയപ്പെട്ടില്ലേ.അതുതന്നെ ചെയ്യും.സുപ്രീമസിയ്ക്ക് വിധേയപ്പെടാതെ,സഹിയ്ക്കാതെ ഒതുങ്ങാതെ വേറെ വഴിയില്ലാത്തതുകൊണ്ടാണ്. അത് പെട്ടെന്ന് മനസ്സിലാകും.. സോ ചുരുളി കാണണമെങ്കിൽ പുറത്തേയ്ക്ക് നോക്കല്ലേ..ഉള്ളിലേയ്ക്ക് നോക്കൂ.. ദേ പിന്നേം പറയുന്നു തെറി കൂടുതലാണെന്ന് .. ശരി ചേട്ടന്മാരെ..നടക്കട്ടെ.. ലിജോയുടെ സിനിമകൾ ഇങ്ങനെത്തന്നെയാണ്.ഒരു മയവുമില്ല..റോ ആണ് റഫ് ആണ്. വേണമെങ്കിൽ കണ്ടിട്ടെഴുന്നേറ്റു പോടാ @#$#@ എന്ന് അങ്ങേരുടെ സിനിമയുടെ മുഖത്ത് എഴുതിവെച്ചിട്ടുണ്ട്. ശരി. ഇനിയും മനസ്സിലാകാത്തവർക്ക് ഒറ്റ വാചകത്തിലൊരു റിവ്യൂ പറയാം “പാലം കടക്കുവോളം നാരായണാ നാരായണാ ,പാലം കടന്നുകഴിഞ്ഞാൽ കൂ@#$#@രായണാ..” [ഇനിയും ഒരുപാട് അടരുകൾ മിന്നായം പോലെ മനസ്സിൽ തെളിയുന്നുണ്ടെങ്കിൽപ്പോലും വ്യക്തിപരമായി രണ്ടാമതൊരു കാഴ്ച ഇനി വയ്യ.വേറൊന്നുമല്ല. പാട്രിയാർക്കിയ്ക്ക് സുപ്രീമസിയുള്ള ലോകത്ത് വാട്സാപ്പിലും ഫെയ്‌സ്ബുക്കിലും റിയൽ ലൈഫിലും ഒക്കെയായി സ്ത്രീകൾ കാലങ്ങളോളം കടന്നുപോരുന്ന ഒരു ട്രോമയുണ്ട്.തെറിയ്ക്കുത്തരം തെറി എന്നൊക്കെ ഒരു വാദഗതിയ്ക്ക് പറയാമെങ്കിലും ആ ഒരു വഴി വല്ലാതെ ക്ഷീണിപ്പിയ്ക്കുന്നുണ്ട്.വയ്യ. പക്ഷെ nammalkku അത് അങ്ങനെയല്ലല്ലോ.. ഒരു നാടിന്റെ ക്രൂര മനോഭാവം കാണിക്കാൻ ഒരു തെറിവാക്കുപോലും വേണ്ട എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 'അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ'. സോ ‘ജെന്റിൽ മെൻ’, ഇറ്റ്സ് അബ്‌സൊല്യൂട്ട്ലി യുവർ കപ്പ് ഓഫ് ടീ...ഹാവ് ഇറ്റ് ..] Note : ചുവന്ന ബ്ലൗസ് ഇട്ട സ്ത്രീ ഷാജീവനെ കാണുമ്പോൾ എവിടെയോ കണ്ടു പരിചയം ഉള്ള കാര്യം പറയുന്നുണ്ടല്ലോ... തുടക്കം കാണിക്കുന്ന കഥ പറച്ചിലിൽ മാടന്റെ കഥ പറയുന്നയിടത്ത് ഷാജീവന്റെ പേര് വരുന്നുണ്ട്... ചെമ്പന്റെ കൂടെ ഉണ്ടായിരുന്ന മാടൻ ആകണം വിനയ് ഫോർട്ട്